സുപ്പ്രീം കോടതി വിധി സ്വാഗതാര്‍ഹം!

വാഹനാപകടത്തില്‍പ്പെട്ടവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതോടെ സഹായിയുടെ കടമ കഴിയുന്നുവെന്നും, ഫസ്റ്റ് എയിഡ് കൊടുക്കലും,പോലീസിനെ വിവരമറിയിക്കലും,ഹോസ്പിറ്റല്‍ അധികാരികളുടെ ഉത്തരവാദിത്വമാണെന്ന സുപ്പ്രീം കോടതി വിധി സ്വാഗതാര്‍ഹം.ഇതോടെ അപകടത്തില്പ്പെടുന്നവരെ ഹോസ്പിറ്റലില്‍ എത്തിച്ചാല്‍ പോലീസ് നൂലാമാലകളില്‍ പെടുമെന്ന പൊതുജനത്തിന്രെ പേടി മാറി.

പരിശുദ്ധ റംസാന്‍ ആഗതമായി...!

ലോകം മുഴുവന്‍ ഇസ്ലാം മത വിശ്വാസികള്‍ പരിശുദ്ധ റംസാനിനെ വരവേല്‍ക്കാന്‍ മനസ്സ് കൊണ്ടും, ശരീരം കൊണ്ടും ഒരുങ്ങി. ഇനി മുപ്പത് നാളുകള്‍ വ്രതാനുഷ്ട്ടാനങ്ങളുടെയും, സല്‍ക്കര്‍മ്മങ്ങളുടെയും നാളുകള്‍.

മാമ്പിലാക്കൂല്‍ ശാന്തം

കഴിഞ്ഞ കുറേ നാളുകളായി അക്രമാന്തരീക്ഷം നിലനിന്നിരുന്ന വാണിമേല്‍ മാമ്പിലാക്കൂല്‍ പ്രദേശം ശാന്തമായി. ചില വഴിത്തര്‍ക്കങ്ങളായിരുന്നു നേരിയ തോതിലുള്ള അക്രമ സംഭവങ്ങളിലും, തീ വെപ്പിലും കലാശിച്ചത്.